അതിഥി തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് പെരുമ്പാവൂരിലെ വ്യവസായ സംരഭങ്ങളെ കേന്ദ്ര സംസ്ഥാന സർക്കാർ സംരക്ഷിക്കണം; ലോക് ജന ശക്തി പാർട്ടി ദേശീയ  സെക്രട്ടറി അനസ്

അതിഥി തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് പെരുമ്പാവൂരിലെ വ്യവസായ സംരഭങ്ങളെ കേന്ദ്ര സംസ്ഥാന സർക്കാർ സംരക്ഷിക്കണം; ലോക് ജന ശക്തി പാർട്ടി ദേശീയ  സെക്രട്ടറി അനസ്

അജിതാ ജയ്ഷോർ  

സ്‌പെഷൽ കറസ്‌പോണ്ടന്റ്‌, കവർ സ്റ്റോറി   

Mob:9495775311


കോവിഡ് 19 മഹാമാരിയുടെ വ്യാപനവും പ്രതിരോധ നടപടികളുടെയും ഭാഗമായി കേരളത്തിൽ നിന്നും അതിഥി തൊഴിലാളികളുടെ പെട്ടെന്നുള്ള ഒഴിഞ്ഞു പോക്കു നിമിത്തം  പ്രവർത്തിച്ചുകൊണ്ടിരുന്ന എല്ലാ വ്യവസായ സംരഭങ്ങളും പൂർണമായി തകർന്നിരിക്കയാണ്. പ്രളയത്തെ തുടർന്നുണ്ടായ നഷടങ്ങളിൽ നിന്നും കരകയറി വന്നുകൊണ്ടിരുന്ന വ്യവസായങ്ങൾ കൊറൊണയുടെ വരവോടെ പൂർണമായും നിലച്ചിരിക്കയാണ്. 

തദ്ദേശീയർ പൊതുവേ ചെയ്യാൻ മടിക്കുന്ന തടി മിൽ കമ്പനികളിലും പ്ലെവുഡ് വ്യവസായത്തിലും ജോലി ചെയ്തു വന്നിരുന്നത് അന്യഭാഷാ തൊഴിലാളികളായിരുന്നു. അവർ സ്വന്തം നാട്ടുകളിലേക്ക് പിൻവാങ്ങിയതിലൂടെ ചലനം നഷ്ടപ്പെട്ട വ്യവസായ സംരഭങ്ങളിൽ മുതലിറക്കിയിട്ടുള്ളത് ബാങ്കകളിൽ നിന്നും സ്വന്തം പുരയിടങ്ങളും വീട്ടിലെ സ്ത്രീകളുടെ കെട്ട താലി വരെ പണയം വച്ചു വായ്പ തരപ്പെടുത്തിക്കൊണ്ടുള്ള പണം ഉപയോഗിച്ചാണ്. നിലവിൽ വർദ്ധിച്ച വൈദ്യുത ചാർജും അശാസ്ത്രീയ നികുതി ഘടനയും കൊണ്ട് വീർപ്പുമുട്ടി കൊണ്ടിരിക്കുന്നതു കൂടാതെയാണ് മഹാമാരിയുടെ വരവും.

അതുകൊണ്ട് എന്തു വില കൊടുത്തും ഈ വ്യവസായങ്ങളെയും അനുബന്ധ തൊഴിൽ മേഖലകളെയും സർക്കാർ സംരക്ഷിക്കുകയും സ്ഥാപനങ്ങളുടെ ബാങ്കുവയ്പകൾ എഴുതിതളുകയും കുറഞ്ഞത് ഒരു വർഷത്തേക്ക്. കടബാധ്യതകൾക്ക് മൊറൊട്ടോറിയം പ്രഖ്യാപിക്കണമെന്നും ലോക് ജന ശക്തി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അനസ് കേന്ദ്ര മന്ത്രി നിർമ്മലാ സീതാരാമന് കത്തെഴുതി. വ്യവസായികളുടെ ആവശ്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണമെന്നും അനസ് ആവശ്യപ്പെട്ടു.